ചിത്രം: ട്വിറ്റര്‍ 
India

അതിവേഗത്തില്‍ പാഞ്ഞ ട്രക്ക് ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഇടിച്ചു; 9 മരണം

അതിവേഗത്തില്‍ പാഞ്ഞ ട്രക്ക് ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഇടിച്ചു; 9 മരണം

Author : സമകാലിക മലയാളം ഡെസ്ക്

ബാരാബങ്കി (യുപി): ഉത്തര്‍പ്രദേശില്‍ ഡബിള്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ നിന്ന് ലക്‌നൗ വഴി ബഹ്‌റായിച്ചിലേക്കു യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അതിവേഗത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് എതിരെ വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റവരെ ലക്‌നൗവിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സാധ്യമായ മികച്ച ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കും.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT