പ്രതീകാത്മക ചിത്രം 
India

ഒന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; മൃതദേഹം സ്റ്റെയര്‍കേസില്‍; പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊല്‍ക്കത്തയിലാണ് സംഭവം. 

രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. ലൈംഗികമായി ഉപയോഗിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് കഴുത്തുമുറിച്ച് കൊല്ലുകയുമായിരുന്നു. കൊലയ്ക്ക് പിന്നില്‍ ഒന്നിലധികം ആളുകളുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുവച്ച് രക്തത്തില്‍ കുതിര്‍ന്ന കത്തിയും പൊലീസ് കണ്ടെടുത്തു. പ്രദേശത്തെ കുറിച്ച് വ്യക്തമായി ധാരണയുള്ളവര്‍ തന്നെയാണ് കൊലനടതതിയത്്. അന്വേഷണത്തിനായി പൊലീസ് നായയെയും സ്ഥലത്തെത്തിച്ചു. അതേസമയം പൊലീസിന്റെ അലംഭാവത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. പെണ്‍കുട്ടിയെ കാണാതായ ഉടനെ തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും സഹകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. യഥാസമയം സമീപത്ത് തിരിച്ചില്‍ നടത്തിയിരുന്നെങ്കില്‍ കുട്ടി കൊല്ലപ്പെടില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT