പ്രതീകാത്മക ചിത്രം 
India

കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു

പ്രതികള്‍ക്ക് എതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. പ്രതികള്‍ക്ക് എതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ. സംഭല്‍ ജില്ലയിലെ കുര്‍ ഫതേഘര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

ബുധനാഴ്ച രാത്രിയാണ് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കൊപ്പമാണ് പൊലീസ് നില്‍ക്കുന്നതെന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 

രണ്ടുമാസം മുന്‍പാണ് കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. രാത്രി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാക്കള്‍ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍