A 19-year-old women subjected brutal assault by her live-in partner at Gurugram delhi 
India

'സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീക്കൊളുത്താൻ ശ്രമം', ഡല്‍ഹിയില്‍ യുവതിക്കെതിരെ ലിവ് ഇന്‍ പാര്‍ട്ണറുടെ ക്രൂരത

ഗുരുതരമായി പരിക്കേറ്റ യുവതി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പത്തൊന്‍പതുകാരിയായ വിദ്യാര്‍ഥിനിയെ ലിവ് ഇന്‍ പാര്‍ട്ണര്‍ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബിഎസ് ബയോടെക്‌നോളജി വിദ്യാര്‍ഥിയായ ത്രിപുര സ്വദേശിനിക്കാണ് ഡല്‍ഹി സ്വദേശിയില്‍ നിന്നും ക്രൂരപീഢനം ഏറ്റുവാങ്ങേണ്ടിവന്നത്. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും തല ചുമരില്‍ ഇടിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. ഡല്‍ഹി ഗുരുഗ്രാമിലെ നരേലയില്‍ ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വച്ചായിരുന്നു അതിക്രമം. ഗുരുതരമായി പരിക്കേറ്റ യുവതി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ലിവ് ഇന്‍ പാര്‍ടണ്‍ ആയ ശിവം എന്ന പ്രതിക്കെതിരെ ബാദ്ഷാപൂര്‍ പൊലീസ് കേസെടുത്തു.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച ശേഷം തീകൊളുത്താന്‍ ശ്രമിച്ച പ്രതി, ഇത്തരം പീഡനങ്ങളുടെ വീഡിയോ ചിത്രീകരിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരി 16 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. തിങ്കളാഴ്ച പ്രതി തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും സ്റ്റീല്‍ കുപ്പി ഉപയോഗിച്ച് തലയില്‍ അടിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തുവെന്ന് യുവതി മൊഴിയില്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

കത്തികൊണ്ട് യുവതിയുടെ കാലില്‍ ഇയാള്‍ മാരകമായി മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ പോലും സാധിക്കാതെ ദിവസങ്ങളോളം ഇവര്‍ ഫ്‌ളാറ്റില്‍ കഴിഞ്ഞു. താന്‍ നേരിട്ട ദുരിതം നാട്ടിലുള്ള മാതാവിനെ പ്രാദേശിക ഭാഷയില്‍ യുവതി അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡേറ്റിങ് ആപ്പ് വഴിയുള്ള പരിചയമാണ് ഇരുവരെയും ലിവ് ഇന്‍ റിലേഷനിലേക്ക് നയിച്ചത്. നേരത്തെ വിവാഹിതനായിരുന്ന ഇയാള്‍ ഇക്കാര്യം മറച്ചുവച്ചാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

A 19-year-old student was allegedly subjected to a brutal assault by her live-in partner at their flat in Gurugram’s Badshahpur area. Police said the accused beat her, slammed her head against a wall, and attempted to set her on fire using sanitiser. The woman is from Tripura, while the man is a resident of Delhi’s Narela.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

മിഴിവേകി 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍; ചെട്ടികുളങ്ങര കുംഭഭരണി നാളെ

'എങ്ങനെയുണ്ട് കാല് വച്ചിട്ട് ?, നടന്ന് ശീലിക്ക് കേട്ടോ'; തിരക്ക് മാറ്റി വച്ച് സന്ധ്യയെ കാണാനെത്തി മമ്മൂട്ടി

ചിക്കൻപോക്സ് വന്നാൽ കുളിക്കാമോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT