പ്രതീകാത്മക ചിത്രം 
India

മുപ്പതു വയസിനു മുകളിലുള്ള ഫെമിനിസ്റ്റ്, പാചകമറിയുന്ന സുന്ദരനെ വരനായി വേണം; വൈറലായ പരസ്യത്തിനു പിന്നിലെ രഹസ്യം

25-28 വയസ്സുള്ള ഏക മകനായ സുന്ദരൻമാരിൽ നിന്നു മാത്രമാണ് വിവാഹ ആലോചന തേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുപ്പത് വയസിനു മുകളിൽ പ്രായമുള്ള സ്വന്തമായി അഭിപ്രായമുള്ള ഫെമിനിസ്റ്റ് യുവതിക്ക് വരനെ തേടുന്ന പത്ര പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരസ്യത്തിലെ ആവശ്യങ്ങളാണ് വാർത്തകളിൽ നിറയാൻ കാരണമായത്. ബിസിനസ്സും 20 ഏക്കര്‍ സ്ഥലവുമുള്ള ആളായിരിക്കണം വരൻ. ഡിമാൻഡ് തീർന്നില്ല പാചകവും അറിയണം. 25-28 വയസ്സുള്ള ഏക മകനായ സുന്ദരൻമാരിൽ നിന്നു മാത്രമാണ് വിവാഹ ആലോചന തേടുന്നത്. 

പ്രമുഖ ദേശിയ പത്രത്തിൽ വന്ന വിവാഹപരസ്യം മണിക്കൂറുകൾക്കുള്ളിലാണ് വൈറലായത്. ബോളിവുഡിലെ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഇത് പങ്കുവെച്ചു. ഇപ്പോൾ വിവാഹകപരസ്യത്തിനു പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. ബിബിസി ഇന്ത്യയാണ് പരസ്യത്തിനൊപ്പം നൽകിയ ഇമെയില്‍ ഐഡി ഉപയോഗിച്ച്'ഫെമിനിസ്റ്റ്' യുവതിയെ കണ്ടെത്തിയത്.

സാക്ഷി എന്ന യുവതിക്കു വേണ്ടിയായിരുന്നു പരസ്യം. സാക്ഷിയുടെസഹോദരന്‍ ശ്രിജനും ഉറ്റസുഹൃത്ത് ദമയന്തിയുമാണ് ഈ പരസ്യത്തിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് യഥാർത്ഥ പേരാണെന്നു കരുതേണ്ട. യഥാർത്ഥ പേരുകൾ പുറത്തുവന്നാൽ സൈബർ ആക്രമണ സാധ്യതയുള്ളതിനാൽ പേരുകൾ മാറ്റിയാണ് ഇവർ പ്രതികരിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാക്ഷിയുടെ മുപ്പതാം ജന്മദിനത്തിന് സഹോദരനും സുഹൃത്തും ചേര്‍ന്ന് നല്‍കിയ തമാശയായിരുന്നു പരസ്യം. 

കോവിഡ് ഇല്ലായിരുന്നെങ്കിൽ പിറന്നാൾ ആഘോഷത്തിനായി ചെലവഴിക്കേണ്ടിയിരുന്ന 13,000 രൂപയാണ് ഇവർ പരസ്യത്തിനായി മുടക്കിയത്. ഇന്ത്യയിലെ പന്ത്രണ്ടോളം പ്രദേശങ്ങളില്‍ ഈ പരസ്യം ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യത്തിന് പ്രതികരണവുമായി നൂറോളം ഇമെയിലുകള്‍ ഇതുവരെ ലഭിച്ചു. ഇതിൽ ചിലത് രസകരമായതും മറ്റു ചിലത് വളരെ മോശവുമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?