പ്രതീകാത്മക ചിത്രം 
India

ആടിനെ ബലി നല്‍കി; അതേ ആടിന്റെ കണ്ണ് 50കാരന്റെ ജീവനെടുത്തു

ഛത്തീസ്ഗഡില്‍ ആടിനെ ബലി നല്‍കിയ ആള്‍ അതേ ആടിന്റെ കണ്ണു കാരണം മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ത്തീസ്ഗഡില്‍ ആടിനെ ബലി നല്‍കിയ ആള്‍ അതേ ആടിന്റെ കണ്ണു കാരണം മരിച്ചു. സുരാജ്പുര്‍ ജില്ലയിലെ മഡ്‌നാപൂര്‍ ഗ്രാമത്തിലെ ബഗര്‍ സായി (50) എന്നയാളാണ് മരിച്ചത്. 

ഞായറാഴ്ചയാണ് സംഭവം നടന്നത്. ആടിനെ ബലി നല്‍കിയ സായിയും ഗ്രാമീണരും ചടങ്ങുകള്‍ക്ക് ശേഷം ഇറച്ചി പാകം ചെയ്ത് കഴിച്ചു. കറിയില്‍ നിന്ന് ആടിന്റെ കണ്ണ് എടുത്ത് കഴിച്ച സായിയുടെ തൊണ്ടയില്‍ കണ്ണ് കുരുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സായിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!