കവര്‍ച്ച നടന്ന ധനകാര്യ സ്ഥാപനത്തിന്റെ ദൃശ്യം, എഎന്‍ഐ 
India

ആയുധധാരികള്‍ ഇരച്ചെത്തി, ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഏഴുകോടി കവര്‍ന്നു; ഡിവിആറും അടിച്ചുമാറ്റി

പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍ പുലര്‍ച്ചെ കൊള്ള

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍ പുലര്‍ച്ചെ കൊള്ള. ആയുധധാരികളായ സംഘം ഏഴു കോടി രൂപ കൊള്ളയടിച്ചു.

ലുധിയാന രാജ്ഗുരു നഗറില്‍ പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസിലാണ് മോഷണം നടന്നത്. ഒരു സ്ത്രീ അടക്കം എട്ടുപത്ത് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്. 

കവര്‍ച്ചയ്ക്ക് പിന്നാലെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാനില്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഓഫീസിലെ സിസിടിവി ക്യാമറകളുടെ ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയതായും പൊലീസ് പറയുന്നു.

ലോക്കറില്‍ ആയിരുന്നില്ല പണം സൂക്ഷിച്ചിരുന്നത്. കേസിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് ലുധിയാന സിറ്റി പൊലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് സിദ്ധു അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT