സഞ്ചിത- മമത ബാനര്‍ജി  
India

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് വേദിയാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്‍ക്കത്ത: പതിനഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായി മമത ബാനര്‍ജി പശ്ചിമബംഗാള്‍ നിയമസഭയില്‍ ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിമതനീക്കം നേരിട്ട തൃണമൂല്‍ അധ്യക്ഷ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സഞ്ചിത പ്രധാനെ തീരുമാനിച്ചതോടെ ആ ഊഹാപോഹങ്ങള്‍ക്ക് വിരാമമായി.

നന്ദിഗ്രാമിലും റെജി നഗറിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. റെജിനനഗറില്‍ മുന്‍ എംഎല്‍എ റബീഉല്‍ ആലം ആണ് ടിഎംസി സ്ഥാനാര്‍ഥി. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് വേദിയാകുന്നത്. ബംഗാള്‍ മുന്‍ മന്ത്രി അഖില്‍ ഗിരി മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതി സന്ദര്‍ശിച്ചതും നന്ദിഗ്രാമില്‍ മമത തന്നെ സ്ഥാനാര്‍ഥിയാകുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2026ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭവാനിപുര്‍ മണ്ഡലത്തില്‍ സുവേന്ദു അധികാരിയോട് 15,105 വോട്ടുകള്‍ക്ക് മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു.

മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം നന്ദിഗ്രാമുമായുള്ള വൈകാരികവും രാഷ്ട്രീയവുമായ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അതിശയകരമാണ്. 2007-ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പിന്‍ബലത്തിലാണ് മമത ബാനര്‍ജി ബംഗാളില്‍ സിപിഎമ്മിന്റെ അധികാരക്കുത്തക തകര്‍ത്ത് അധികാരത്തിലേറിയത്. ഉപതെരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെ മാറ്റിനിര്‍ത്തി പുതിയ ആളെയാണ് സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും കൂറുമാറി എത്തിയ പബിത്ര കറിനെയാണ് നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ മത്സരിപ്പിച്ചത്. 40കഴിഞ്ഞ സഞ്ചിത പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയപ്പോള്‍ സഞ്ചിതക്ക് ജോലി നഷ്ടമായിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സഞ്ചിതക്ക്് ജോലി തിരികെ ലഭിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സഞ്ചിത 2018 മുതല്‍ 2023 വരെ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. ഒരുസീറ്റ് ഒഴിയേണ്ടിവന്നതോടെ അധികാരി നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വിണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മുന്‍ തൃണമൂല്‍ നേതാവും എജെയുപി സ്ഥാപകനുമായ ഹുമയൂണ്‍ കബീര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് റെജിനനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

A Teacher Who Lost Her Job: Meet Mamata Banerjee's Nandigram Bypoll Pick

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ

'അവര്‍ മഹാനടിയാണെന്നതില്‍ സംശയില്ല, പക്ഷെ സ്വഭാവം...'; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

'പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല; വിശദീകരിക്കാൻ ബാധ്യതയുണ്ട്': ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ എംഎൽഎ

ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍

ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും; യോഗം ചേരാനാവാതെ പിരിഞ്ഞു