പ്രതീകാത്മക ചിത്രം 
India

മൂന്നു വയസ്സുകാരിയെ 14ഉം 15ഉം വയസ്സുള്ള കുട്ടികള്‍ കൂട്ട ബലാത്സംഗം ചെയ്തു; നടുക്കം

മൂന്നു വയസ്സുകാരിയെ 14ഉം 15ഉം വയസ്സുള്ള കുട്ടികള്‍ കൂട്ട ബലാത്സംഗം ചെയ്തു; നടുക്കം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ മൂന്നു വയസ്സുകാരിയെ പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കേസ്. മുംബൈ നഗരത്തോടു ചേര്‍ന്ന ബോറിവ്‌ലിയിലാണ് നടുക്കുന്ന സംഭവം.

ബോറിവ്‌ലി നാഷനല്‍ പാര്‍ക്കില്‍ വച്ചാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറയുന്നു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന  കുട്ടിയെ രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച്് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മാതാപിതാക്കള്‍ എത്തിയത്. അവരോട് കുട്ടി സംഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കസ്തൂര്‍ബാ മാര്‍ഗ് പൊലീസില്‍ എത്തി പരാതി നല്‍കി. 

രണ്ടു പേരെയും അറസ്റ്റ് ചെയ്തതായും കറക്ഷന്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു