പ്രതീകാത്മക ചിത്രം 
India

വോട്ടേഴ്‌സ് ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, രജിസ്റ്റര്‍ ചെയ്യാന്‍ നാലുതവണ വരെ അവസരം: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വോട്ടേഴ്‌സ് ഐഡി കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭായോഗം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോട്ടേഴ്‌സ് ഐഡി കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭായോഗം. വോട്ടവകാശം ആദ്യമായി ഉപയോഗിക്കാന്‍ പോകുന്നവര്‍ക്ക് വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലുതവണ വരെ അവസരം നല്‍കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. ഇതിനാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.

പെയ്ഡ് ന്യൂസ് കുറ്റകരമാക്കണം, വ്യാജ സത്യവാങ്മൂലം നല്‍കുന്നവരുടെ ജയില്‍ശിക്ഷ കാലാവധി രണ്ടുവര്‍ഷമായി വര്‍ധിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മുന്നോട്ടുവെച്ചത്. ജൂണില്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 40 നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്‍പാകെ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വോട്ടവകാശം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് രംഗത്ത് സമഗ്രമായ മാറ്റം സാധ്യമാക്കുന്ന നിര്‍ദേശങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT