ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടന്‍ പ്രവര്‍ത്തകരോട് സംസാരിക്കുന്ന അരവിന്ദ് കെജരിവാള്‍ എഎന്‍ഐ
India

കനത്ത മഴയെ വകവെക്കാതെ വികാരഭരിതനായി കെജരിവാള്‍; ജാമ്യം ആഘോഷമാക്കി എഎപി നേതാക്കള്‍

പോരാട്ടം തുടരുമെന്നും രാജ്യത്തെ നയിക്കുന്നത് ദേശ വിരുദ്ധ ശക്തികളാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി എഎപി നേതാക്കള്‍. കനത്ത മഴയില്‍ വികാരഭരിതനായി കെജരിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പോരാട്ടം തുടരുമെന്നും രാജ്യത്തെ നയിക്കുന്നത് ദേശ വിരുദ്ധ ശക്തികളാണെന്നും കെജരിവാള്‍ പറഞ്ഞു.

കനത്ത മഴയെ അവഗണിക്കാതെ തിഹാര്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കെജരിവാളിനെ സ്വീകരിക്കാനെത്തിയത്.

കോടതി നടപടികള്‍ പുരോഗമിച്ചതോടെ മന്ത്രി അതിഷിയും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ ലാപ്‌ടോപ്പിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ സന്തോഷത്തോടെ പരസ്പരം ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ എഎപി നേതാക്കള്‍ പങ്കുവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നുണകള്‍ക്കും ഗൂഢാലോചനകള്‍ക്കുമെതിരായ പോരാട്ടത്തില്‍ സത്യം വീണ്ടും വിജയിച്ചുവെന്ന് സിസോദിയ എക്‌സില്‍ കുറിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ സാധാരണക്കാരനെ 75 വര്‍ഷം മുമ്പേ ശക്തിപ്പെടുത്തിയ ബാബാ സാഹിബ് അംബേദ്കറുടെ ചിന്തയ്ക്കും ദീര്‍ഘവീക്ഷണത്തിനും മുന്നില്‍ ആദരവര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യമേവ ജയതേ. സത്യത്തെ അസ്വസ്ഥപ്പടുത്താം, തോല്‍പ്പിക്കാനാവില്ല', അതിഷി എക്‌സില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT