രാഘവ് ഛദ്ദയെ കാക്ക കൊത്തുന്നു/ ട്വിറ്റർ 
India

'കള്ളം പറഞ്ഞാൽ കാക്ക കൊത്തും!', വൈറൽ ചിത്രത്തിൽ രാഘവ് ഛദ്ദയ്ക്ക് ബിജെപിയുടെ പരിഹാസം

വൈറലായി എംപി രാഘവ് ഛദ്ദയെ കാക്ക കൊത്തുന്ന ചിത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ വൈറലായി എഎപി (ആംആദ്മി പാർട്ടി) എംപി രാഘവ് ഛദ്ദയെ കാക്ക കൊത്തുന്ന ചിത്രം. പാർലമെന്റിന് പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം പിടിഐ ഫൊട്ടോഗ്രാഫർ ഷഹബാസ് ഖാനാണ് പകർത്തിയത്. പിന്നാലെ സോഷ്യൽമീഡിയയിൽ ചിത്രം വൈറലാവുകയായിരുന്നു.

പാർലമെന്റിനു പുറത്തേക്ക് ഫോണിൽ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളിൽ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പകർത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫൊട്ടോഗ്രാഫർ  പകർത്തിയിട്ടുണ്ട്. 

കള്ളം പറഞ്ഞാൻ കാക്ക കൊത്തും എന്ന പഴഞ്ചൊല്ല് ചേർത്ത് ബിജെപിയുടെ ഡൽഹി ഘടകം ഛദ്ദയെ പരിഹസിച്ച് രം​ഗത്തെത്തി. ഇന്നുവരെ 
നമ്മളിതു കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക കൊത്തും’’ – എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണം'

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ

അമൃതസ്‌നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം

SCROLL FOR NEXT