ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയില്‍ അപകടം. തഞ്ചാവൂരില്‍ നടന്ന റാലിക്കിടെയുണ്ടായ അപകടത്തില്‍ 2 സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.
നടന്റെ വാഹനത്തെ പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനത്തില്‍ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ സ്‌കൂട്ടര്‍ ഇടിക്കുകയും മറിയുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates