At least six killed after container truck rams into multiple vehicles on Pune-Bengaluru Highway 
India

ലോറി നിയന്ത്രണം വിട്ടു, പുനെ-ബംഗളൂരു ദേശീയ പാതയില്‍ കൂട്ടയിടി; എട്ട് മരണം

ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുനെ-ബംഗളൂരു ദേശീയ പാതയില്‍ വന്‍ വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

രണ്ട് ലോറികള്‍ക്കും ഒരു കാറിനുമാണ് തീപിടിച്ചത്. തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഒരു ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ വന്‍ ഗതാഗതക്കുരുക്കും രൂപം കൊണ്ടു.

At least eight killed after container truck rams into multiple vehicles on Pune-Bengaluru Highway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ എഐയു അംഗത്വം റദ്ദാക്കി, നിരീക്ഷണം ശക്തമാക്കുന്നു

വെട്ടുകാട് തിരുനാൾ കൊടിയേറ്റം, തിരുവനന്തപുരത്ത് വെള്ളിയാഴ്ച പ്രാ​ദേശിക അവധി

ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ

'വിസില്‍ പോട്'! സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച, കോട്ടക്കുന്നില്‍ സംരക്ഷണ ഭിത്തി തെന്നിമാറി

SCROLL FOR NEXT