24 മണിക്കൂറിനിടെ വീണ്ടും ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി

ടൊറന്റോ- ഡൽഹി വിമാനത്തിനാണ് ഭീഷണി സന്ദേശം
Air India's Toronto-Delhi Flight Gets Bomb Threat
Air India ഫയല്‍
Updated on
1 min read

ന്യൂഡൽഹി: ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിനു വ്യാഴാഴ്ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്നു പറന്നുയർന്നു മണിക്കൂറുകൾക്കു ശേഷമാണ് ബോബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വൈകീട്ട് 3 മണിയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.

പൊലീസ് പരിശോധനയിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. ബോംബ് ഭീഷണിയെ തുടർന്നു വിമാനത്താവളത്തിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരുന്നു. രണ്ട് ദിവസത്തിനിടെ എയർ ഇന്ത്യയ്ക്കു ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്.

Air India's Toronto-Delhi Flight Gets Bomb Threat
ഇനിയൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കാന്‍ ധൈര്യപ്പെടില്ല, കടുത്ത ശിക്ഷ നല്‍കുമെന്ന് അമിത് ഷാ

മുംബൈയിൽ നിന്നു വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതോടെ വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി, സുരക്ഷാ പരിശോധനയ്ക്കായി മാറ്റി.

ബുധനാഴ്ച ഇൻഡി​ഗോ എയർലൈനിനും ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ കർശനമാക്കിയിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും അജ്ഞാത ഭീഷണി സന്ദേശം വന്നത്.

Air India's Toronto-Delhi Flight Gets Bomb Threat
ചെങ്കോട്ട സ്‌ഫോടനം: യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതീവ ജാഗ്രത, സുരക്ഷ വര്‍ധിപ്പിച്ചു
Summary

An Air India flight from Toronto to Delhi received a bomb threat while mid-air on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com