പ്രതീകാത്മക ചിത്രം 
India

കോവിഡ് നിയന്ത്രണത്താല്‍ കല്യാണത്തിന് ക്ഷണിച്ചില്ല; നവവരനെ പൊതിരെ തല്ലി സുഹൃത്ത്; പരാതി

വിവാഹത്തിന് ക്ഷണിക്കാത്തതിന് സുഹൃത്ത് മര്‍ദ്ദിച്ചതായി നവവരന്‍ പൊലീസില്‍ പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിവാഹത്തിന് ക്ഷണിക്കാത്തതിന് സുഹൃത്ത് മര്‍ദ്ദിച്ചതായി നവവരന്‍ പൊലീസില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. 

ദേഹത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്ദ്പുര ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് കേസിനാധാരമായ സംഭവം. പ്രതി നരേന്ദ്ര കുശ് വാഹയ്‌ക്കെതിരെ എഫഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് കുശ്വന്ത് മര്‍ദ്ദിച്ചതെന്ന് 22 കാരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രമായിരുന്നു കല്യാണത്തിന് ക്ഷണിച്ചത്. അതുകൊണ്ടാണ് വിളിക്കാതിരുന്നെതെന്നും ഇയാള്‍ പറഞ്ഞെങ്കിലും കുപിതനായ സുഹൃത്ത് ഇത് കേള്‍ക്കാതെ മര്‍ദ്ദിക്കുകയായിരുന്നു. 

വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും മദ്യം വാങ്ങാന്‍ 500 രുപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നൂറ് രൂപ നല്‍കിയെങ്കിലും ഇയാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ക്ക് കണ്ണിനും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT