India

ആക്ടിവ് കേസുകള്‍ ആറു ലക്ഷത്തില്‍ താഴെ, ഇന്നലെ  48,648 പേര്‍ക്കു വൈറസ് ബാധ

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്ടിവ് കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ആക്ടിവ് കോവിഡ് കേസുകള്‍ ആറു ലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്ടിവ് കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 80,88,851 ആയി. ഇന്നലെ 563 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,21,090 ആയി.

ഇതുവരെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 73,73,375ല്‍ എത്തി. 57,386 പേരാണ് വൈറസ് മുക്തരായി ഇന്നലെ ഡിസ്ചാര്‍ജ് നേടിയത്.

ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചത് 11,64,648 സാംപിളുകളാണ്. ഇതുവരെയുള്ള പരിശോധന 10,77,28,088 ആയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു