ഫയല്‍ ചിത്രം, പിടിഐ 
India

വീണ്ടും കോവിഡ് വ്യാപനം, ഇന്നലെ 2,067 പേര്‍ക്കു രോഗബാധ, 40 മരണം

ഇന്നലെ സ്ഥിരീകരിച്ച 40 മരണങ്ങളില്‍ 34ഉം കേരളത്തിലാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളിലും കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകള്‍. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്.

ആക്ടിവ് കേസുകള്‍ ഇന്നലത്തേക്കാള്‍ 480 ആണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. 

ഇന്നലെ സ്ഥിരീകരിച്ച 40 മരണങ്ങളില്‍ 34ഉം കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ മൂന്നു പേരും ഉത്തര്‍പ്രേദശ്, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. 

ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 5,22,006 പേരാണ്. ഇതില്‍ 1,47,830 പേര്‍ മഹാരാഷ്ട്രയിലാണ്. 68,649 പേര്‍ കേരളത്തിലും 40,057 പേര്‍ കര്‍ണാടകയിലുമാണ് മരിച്ചത്. തമിഴ്‌നാട്-38025, ഡല്‍ഹി 26,160 യുപി- 23,502, എന്നിങ്ങനെയാണ് മരണ സംഖ്യ.

ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോടു കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍, കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, കര്‍ശന നിരീക്ഷണം തുടരണം, കോവിഡ് സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ചണ്ഡീഗഡില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് ഉയരുന്നു. ചില സംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുന്നത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഒരു ശതമാന്തതിന് താഴെയാണ്. എങ്കിലും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണം: ഡല്‍ഹിയില്‍ ഇന്ന് യോഗം

ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി ഇന്ന് യോഗം ചേരും.രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും.സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT