ഫയല്‍ ചിത്രം 
India

കുപ്രസിദ്ധ തട്ടിപ്പുകാരനുമായി കോടികളുടെ പണമിടപാട്: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തു 

സുകേഷിനെതിരായ കേസിൽ സാക്ഷിയായാണ് ജാക്വലിനെ ചോദ്യം ചെയ്തതെതെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ എന്നയാളുമായി നടത്തിയ കോടികളുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. സുകേഷിനെതിരായ കേസിൽ സാക്ഷിയായാണ് ജാക്വലിനെ ചോദ്യം ചെയ്തതെതെന്നാണ് വിവരം. 

ഏകദേശം 200 കോടി രൂപ തട്ടിയെടുക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയവകുപ്പുകൾ പ്രകാരം ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആർ അടിസ്ഥാനമാക്കിയാണ് സുരേഷിനെതിരെ കേസ്. ഇയാളുടെ ചെന്നൈയിലെ കടൽത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകൾ, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജൻസി അറിയിച്ചിരുന്നു. ഡൽഹിയിലെ രോഹിണി ജയിലിലാണ് നിലവിൽ സുകേഷ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT