നടുറോഡില്‍ നടിയും യൂട്യൂബറും തമ്മില്‍ അടിപിടി കൂടുന്ന ദൃശ്യം 
India

നടുറോഡില്‍ നടിയും യൂട്യൂബറും തമ്മില്‍ അടിപിടി, പരസ്പരം മുഖത്തടിച്ചു- വീഡിയോ 

തെലുങ്ക് നടി കരാട്ടെ കല്യാണിയും യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയും തമ്മില്‍ കയ്യാങ്കളി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലുങ്ക് നടി കരാട്ടെ കല്യാണിയും യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയും തമ്മില്‍ കയ്യാങ്കളി. നടുറോഡില്‍ ഇരുവരും പരസ്പരം മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹാസ്യവീഡിയോയില്‍ സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കരാട്ടെ കല്യാണി യൂട്യൂബറെ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹാസ്യവീഡിയോയില്‍ സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് യൂട്യൂബറെ ചോദ്യം ചെയ്യുകയും ഇതിനെ ചൊല്ലിയുള്ള തര്‍ക്കം പരസ്പരമുള്ള അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി ആക്രമിച്ചു എന്ന് കാട്ടി യൂട്യൂബര്‍ പൊലീസില്‍ പരാതി നല്‍കി. നടി തിരിച്ചും പരാതി നല്‍കിയിട്ടുണ്ട്.

രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ആദ്യം കുഞ്ഞിനെ കൈയില്‍ എടുത്തുനില്‍ക്കുന്ന കരാട്ടെ കല്യാണിയാണ് യൂട്യൂബറിന്റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെ കല്യാണിയുടെ കൂടെ വന്ന മറ്റൊരാളും ശ്രീകാന്ത് റെഡ്ഡിയെ മര്‍ദ്ദിച്ചു. ഇതില്‍ കുപിതനായ ശ്രീകാന്ത് റെഡ്ഡി തിരിച്ചടിക്കുകയായിരുന്നു. കല്യാണിയുടെ മുഖത്ത് ശ്രീകാന്ത് റെഡ്ഡി അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിരവധി തെലുങ്ക് സിനിമകളില്‍ സ്വഭാവ നടിയായി കല്യാണി അഭിനയിച്ചിട്ടുണ്ട്. നിര്‍ത്താതെ 114 മണിക്കൂര്‍ ഹരികഥ ചൊല്ലിയതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കല്യാണി ഇടംപിടിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്