മോദിയുടെ റാലിയില്‍ മിഥുന്‍ ചക്രബര്‍ത്തി ബിജെപി അംഗത്വം സ്വീകരിക്കുന്നു 
India

മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു; മോദിയുടെ റാലിയില്‍ ലക്ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ വച്ചാണ് അദ്ദേഹം പാര്‍ട്ടിഅംഗത്വം സ്വീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: ബംഗാളി സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ വച്ചാണ് അദ്ദേഹം പാര്‍ട്ടി
അംഗത്വം സ്വീകരിച്ചത്. ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ്, നന്ദിഗ്രാം സ്ഥാനാര്‍ഥി സുവേന്ദു അധികാരി, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു അംഗത്വമെടുത്തത്.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വാര്‍ഗിയ മിഥുനുമായി കൊല്‍ക്കത്തയിലെ വീട്ടില്‍ കൂടികാഴ്ച നടത്തിയിരുന്നു.ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രിയുടെ ബിജെപി മഹാറാലിയില്‍ പങ്കെടുക്കാനായി നേരത്തെ തന്നെ വേദിയിലെത്തിയിരുന്നു. മിഥുനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കൈലാഷ് വിജയ് വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഒരു കാലത്ത് ബംഗാള്‍ ഭരിച്ചിരുന്ന സിപിഐഎമ്മുമായി അടുത്ത വ്യക്തിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. എന്നാല്‍ പിന്നീട് തൃണമൂല്‍ സഹയാത്രികനായി. ഇദ്ദേഹത്തിന് രാജ്യസഭ സീറ്റും തൃണമൂല്‍ നല്‍കിയിരുന്നു എന്നാല്‍ പിന്നീട് ഈ സ്ഥാനം രാജിവച്ച് താന്‍ രാഷ്ട്രീയം വിടുകയാണെന്ന് ഇദ്ദേഹം പ്രസ്താവിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു