Actor Muthukalai  screen grab
India

'ഭാര്യ ഗുരുതരാവസ്ഥയിലാണ്, ജീവന്‍ രക്ഷിക്കണം'; മുഖ്യമന്ത്രി വിജയിയോട് അഭ്യര്‍ഥനയുമായി തമിഴ് നടന്‍ മുത്തുകാലൈ

'മിന്‍സാര കണ്ണ', 'തമിഴന്‍', 'യൂത്ത്', 'ഭഗവതി', 'സുര' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിജയ്ക്കൊപ്പം മുത്തുകാളി അഭിനയിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗുരുതരാവസ്ഥയിലുള്ള തന്റെ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിയോട് അഭ്യര്‍ഥിച്ച് പ്രശസ്ത തമിഴ് ഹാസ്യ നടനും സ്റ്റണ്ട് കലാകാരനുമായ മുത്തുകാലൈ. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ മാലതിയെ (47) ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ 17 ദിവസമായി അവര്‍ അബോധാവസ്ഥയിലാണെന്നും കൃത്രിമ ശ്വാസോച്ഛ്വാസത്തിന്റെ പിന്തുണയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭാര്യയുടെ സുഖപ്രാപ്തിക്കായി ആവശ്യമായ എല്ലാ അത്യാധുനിക വിദഗ്ധ ചികിത്സയും സഹായവും സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കണമെന്നാണ് നടന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

'മിന്‍സാര കണ്ണ', 'തമിഴന്‍', 'യൂത്ത്', 'ഭഗവതി', 'സുര' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിജയ്ക്കൊപ്പം മുത്തുകാളി അഭിനയിച്ചിട്ടുണ്ട്.

Actor Muthukalai appeals to TN CM for medical aid to save critically ill wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

VD Satheesan Cabinet Live: ആരൊക്കെ മന്ത്രി സ്ഥാനത്തേക്ക്... ഘടകകക്ഷികൾക്ക് എത്ര?

പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

അസിഡിറ്റി പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ? ശീലങ്ങൾ ഒന്ന് മാറ്റിപിടിച്ചാലോ!

ആഗോള ഐഎസ് ഭീകരൻ അബു ബിലാൽ അൽ മിനൂകിയെ യുഎസ്-നൈജീരിയൻ സേന വധിച്ചു; സ്ഥിരീകരിച്ച് ട്രംപ്

SCROLL FOR NEXT