ഇന്‍സ്റ്റാഗ്രാം ചിത്രം 
India

നടി സാറാ ഖാന് ബലാത്സംഗ ഭീഷണി; അസഭ്യവര്‍ഷം, കേസ്

ഇന്‍സ്റ്റാഗ്രാമിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ഹൈദരാബാദ് കേന്ദ്രമായി പഠിക്കുന്ന എംബിഎ വിദ്യാര്‍ഥിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടി സാറാ ഖാന് ബലാത്സംഗ ഭീഷണി. ഇന്‍സ്റ്റാഗ്രാമിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ഹൈദരാബാദ് കേന്ദ്രമായി പഠിക്കുന്ന എംബിഎ വിദ്യാര്‍ഥിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു.  പാകിസ്ഥാനില്‍ ജനിച്ച ബ്രിട്ടീഷ് നടന്‍ സല്‍മ ആഗയുടെ മകളാണ് സാറാ ഖാന്‍.

ഒക്ടോബര്‍ 28നും നവംബര്‍ മൂന്നിനും ഇടയിലാണ് ഇന്‍സ്്റ്റാഗ്രാം വഴി ബലാത്സംഗഭീഷണി മുഴക്കിയതെന്ന് സാറാ ഖാന്റെ പരാതിയില്‍ പറയുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൈബര്‍ പൊലീസിന്റെ സഹായത്തോടയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.

വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നായിരുന്നു അസഭ്യവര്‍ഷം.നൂറ സറവാര്‍ എന്ന യുവതിയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അജ്ഞാത വ്യക്തിയില്‍ നിന്നാണ് ഭീഷണി ഉണ്ടായതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. 

നടിയും സഹപ്രവര്‍ത്തരും ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ ശ്രമിക്കുകയാണ്. തന്നെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതാണ് അസഭ്യവര്‍ഷത്തിന് പ്രേരിപ്പിച്ചതെന്നാണ് നൂറ സറവാര്‍ പറയുന്നതെന്നാണ് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT