India

നടി ഊര്‍മ്മിള ശിവസേനയില്‍ 

കോണ്‍ഗ്രസ് വിട്ട ബോളിവുഡ് നടി ഊര്‍മ്മിള ശിവസേനയില്‍ ചേര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോണ്‍ഗ്രസ് വിട്ട ബോളിവുഡ് നടി ഊര്‍മ്മിള ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ഊര്‍മ്മിള പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.  ഗവര്‍ണറുടെ ക്വാട്ടയില്‍ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക് വൈകാതെ തന്നെ ഊര്‍മ്മിള തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക്  ഊര്‍മ്മിളയുടേത് ഉള്‍പ്പെടെ 11 പേരുടെ പേരുകള്‍ സര്‍ക്കാര്‍ ഭരിക്കുന്ന മഹാ വികാസ് അഖാഡി മുന്നണി ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മ്മിള പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ അവര്‍ പാര്‍ട്ടി വിടുകയും ചെയ്തു. ഇതിന് ശേഷമാണ് ശിവസേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നടിയുടെ തീരുമാനം. 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഊര്‍മ്മിള 2019 സെപ്റ്റംബറിലാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 

വിശാല ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന് പകരം മുംബൈയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. അവ സംരക്ഷിക്കുന്നതിനായി നേതാക്കള്‍ തന്നെ ഉപയോഗപ്പെടുത്തുകയാണ്. തന്റെ രാഷ്ട്രീയ സംവേദന ക്ഷമത അതിനനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഊര്‍മ്മിള അന്ന് കോണ്‍ഗ്രസ് വിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം