Advocate Rakesh Kishore 
India

ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന് ചെരുപ്പുകൊണ്ട് അടി - വിഡിയോ

ഡല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതിയില്‍ വച്ചാണ് മറ്റൊരു അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ചെരിപ്പ് കൊണ്ട് അടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന്‍ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഡല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതിയില്‍ വച്ചാണ് മറ്റൊരു അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ചെരിപ്പ് കൊണ്ട് അടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാകേഷ് കിഷോറിനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും, കിഷോറിനൊപ്പമുള്ള വ്യക്തി മര്‍ദനം തടയാന്‍ ശ്രമിക്കുന്നതുമായ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സനാതന ധര്‍മ്മത്തിന് ജയ് വിളിച്ച് കൊണ്ടാണ് രാകേഷ് കിഷോർ മർദനം തടയാൻ ശ്രമിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിനായിരുന്നു സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. കേസുകള്‍ മെന്‍ഷന്‍ ചെയ്യുന്ന സമയത്താണ് ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചത്, അപ്പോഴെക്കും സുരക്ഷാ ജീവനക്കാരന്‍ തടയുകയായിരുന്നു. സനാതന ധര്‍മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഈ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാന്‍ ശ്രമിച്ചത്.

സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ മുറിയില്‍ കേസ് മെന്‍ഷന്‍ ചെയ്യുന്നതിനിടെയാണ് ഷൂ എറിയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നായിരുന്നു ബിആര്‍ ഗവായിയുടെ പ്രതികരണം. സംഭവത്തില്‍ 71 വയസ്സുള്ള അഭിഭാഷകനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

lawyer Rakesh Kishore, the lawyer who had hurled a shoe at former CJI B. R. Gavai, being thrashed with a shoe inside Karkardooma Court in Delhi .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

'എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല, ഇത് ചീപ്പ് സെൻസേഷനിലിസം'- കാമുകിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ ഹർദിക്

വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം മാവേലി എക്‌സ്പ്രസിന് നേരെ

ഈ രാശിക്കാർക്ക് വിദേശ കാര്യങ്ങളിൽ പുരോഗതി; ജോലിയിൽ ഉയർച്ച

SCROLL FOR NEXT