ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു

അമേരിക്ക, യു കെ, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്
World Economic Forum kerala sign Investment promissory note
World Economic Forum kerala
Updated on
2 min read

തിരുവനന്തപുരം: ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്ര നേട്ടവുമായി കേരളം. 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 14 ബില്യണ്‍ യു എസ് ഡോളര്‍ മൂല്യമുള്ള താല്‍പര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യു കെ, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി പി രാജീവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

World Economic Forum kerala sign Investment promissory note
'കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു'; ആരോപണങ്ങൾ തള്ളി സിപിഎം

രാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ - 6000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാര്‍ക്കുകള്‍), റിസസ് റ്റൈനബിലിറ്റി - 1000 കോടി (മാലിന്യ സംസ്‌കരണം), ഇന്‍സ്റ്റ പേ സിനര്‍ജീസ് - 100 കോടി (സാമ്പത്തിക സേവനങ്ങള്‍), ബൈദ്യനാഥ് ബയോഫ്യുവല്‍സ് - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി), ആക്മെ ഗ്രൂപ്പ് - 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനര്‍ജി-1000 കോടി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്‌നോളജീസ് - 1000 കോടി (ഡാറ്റ സെന്റര്‍), ഡെല്‍റ്റ എനര്‍ജി- 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെല്‍ത്ത് കെയര്‍), ഗ്രീന്‍കോ ഗ്രൂപ്പ് - 10000 കോടി, ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ -1300 കോടി, കാനിസ് ഇന്റര്‍നാഷണല്‍ -2500 കോടി (എയ്‌റോസ്‌പേസ് & എനര്‍ജി), സെയ്ന്‍ വെസ്റ്റ് കാപ്‌സ് അഡൈ്വസറി - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 27 കമ്പനികളുമായാണ് താല്‍പര്യപത്രം ഒപ്പിട്ടത്. 67കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചര്‍ച്ച നടത്തി.

World Economic Forum kerala sign Investment promissory note
പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

മെഡിക്കല്‍ വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍, എമര്‍ജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താല്‍പര്യപത്രം ഒപ്പിട്ടത്. താല്‍പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത പ്രധാന കമ്പനികളുടെ സി ഇ ഒ മാരുമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതല്‍ ചര്‍ച്ച നടത്തി. 22 സി.ഇ. ഒ മാര്‍ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിംഗും സംഘടിപ്പിച്ചു. പ്രധാന കമ്പനികള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്നിവര്‍ക്ക് മുന്നില്‍ കേരളത്തിലെ നിക്ഷേപാവസരങ്ങള്‍ പരിചയപ്പെടുത്തി.

വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് 5 അംഗ പ്രതിവിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി.വിഷ്ണുരാജ്, കെ.എസ്.ഐ.ഡി.സി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ എന്നിവരാണ് കേരളസംഘത്തില്‍ ഉണ്ടായിരുന്നത്. ദാവോസ് സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഇത്തവണ അത് താല്‍പര്യപത്രങ്ങളായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

Summary

World Economic Forum kerala sign Investment promissory note.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com