പ്രതീകാത്മക ചിത്രം 
India

വേഷം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും, നിര്‍ബന്ധിച്ച് വേശ്യാവൃത്തി, 'കാസ്റ്റിങ് കൗച്ച് സെക്‌സ് റാക്കറ്റ്'; സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ കാസ്റ്റിങ് കൗച്ച് സെക്‌സ് റാക്കറ്റിന്റെ പ്രധാനികള്‍ പിടിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കാസ്റ്റിങ് കൗച്ച് സെക്‌സ് റാക്കറ്റിന്റെ പ്രധാനികള്‍ പിടിയില്‍. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനികളെ മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.  സംവിധായകന്‍, നിര്‍മ്മാതാവ് എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രേം എന്നയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രിമിനല്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രേം എന്ന പേരിലാണ് രഹസ്യവിവരം ലഭിച്ചത്. സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നടികളെയും മോഡലുകളെയും പ്രേം വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായി പൊലീസ് പറയുന്നു.

പരസ്യം, വെബ് സീരിസ്, സിനിമ എന്നിവയില്‍ അഭിനയിക്കുന്നവരെ ലക്ഷ്യമിട്ടാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത്. റാക്കറ്റിനെ കുറിച്ച വിവരം ലഭിച്ച പൊലീസ് പ്രതികള്‍ക്കായി വലയൊരുക്കുകയായിരുന്നു. പ്രേം നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ രണ്ടുലക്ഷം രൂപ നിക്ഷേപിച്ചാണ് പ്രതികളെ കുടുക്കിയത്. എട്ടു സ്ത്രീകളെ ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് കുടുക്കിയതായി പൊലീസ് കണ്ടെത്തി. പ്രേമും രണ്ടു സ്ത്രീകളുമാണ് സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കിയിരുന്നത്. ഇവരില്‍ നിന്ന് ആറുലക്ഷം രൂപയും 15 ഫോണുകലും ഡസ്റ്റര്‍ കാറും പിടിച്ചെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്