പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം 
India

പുതിയ നിയമം കര്‍ഷകര്‍ക്ക് വിപണികള്‍ തുറന്നു കൊടുക്കുന്നു, കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാകും ; കാര്‍ഷിക നിയമത്തെ അനുകൂലിച്ച് വീണ്ടും പ്രധാനമന്ത്രി

കര്‍ഷകരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന കാര്യങ്ങളെ പുതിയ നിയമങ്ങള്‍ മറികടക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ ശാക്തീകരിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത്. പുതിയ നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണികള്‍ തുറന്നു കൊടുക്കുന്നു. ഇതോടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കര്‍ഷകരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന കാര്യങ്ങളെ പുതിയ നിയമങ്ങള്‍ മറികടക്കുന്നു. പുതിയ വിപണി ലഭിക്കുന്നതോടെ പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകള്‍ ആധുനീകരിച്ചു. വരുമാനം കൂട്ടാനും നടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ല. പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടും. കര്‍ഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു. കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യസംസ്‌കരണം, ശേഖരണം തുടങ്ങിയവയില്‍ നേരിട്ടിരുന്ന പ്രതിബന്ധങ്ങള്‍ നീക്കി. കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിച്ചു. ഇത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും. 

രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനും പഠിച്ചു.മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗം ഉണരുന്നു.  സാമ്പത്തിക സൂചനകള്‍ പ്രതീക്ഷ നല്‍കുന്നു. രാജ്യത്ത് നിക്ഷേപം കൂടി.  ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുരോഗതിക്കായുള്ള പാത തയ്യാറെന്നും ഫിക്കി കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT