മദ്യശാലകളില്‍ കരള്‍ പരിശോധനയുമായി മധ്യപ്രദേശ് സര്‍ക്കാര്‍ 
India

അടുത്ത പെഗ്ഗിന് മുന്‍പ് ബ്ലഡ് ടെസ്റ്റ്; മദ്യശാലകള്‍ക്ക് മുന്‍പില്‍ ഡോക്ടറുടെ സേവനം; ഒരു 'മദ്യപ്രദേശ്' ടെക്‌നിക്

മദ്യശാലകളില്‍ കരള്‍ പരിശോധനയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഭോപ്പാല്‍: മദ്യശാലയ്ക്ക് മുന്നില്‍ ആരോഗ്യവിവരങ്ങള്‍ തിരക്കൂന്ന ഒരു ഡോക്ടറെ ആരും പ്രതീക്ഷിക്കില്ല. എന്നാല്‍ മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍, മദ്യശാലകള്‍ക്ക് പുറത്ത് മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇവര്‍ മദ്യശാലകളിലെത്തുന്നവരെ പരിശോധിക്കുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും മദ്യപാനം കുറയ്ക്കാന്‍ ബോധവത്കരണം നടത്തുകയും ചെയ്യുന്നു.

സാഗര്‍ ജില്ലയില്‍ ഒരുപടി കൂടി കടന്നാണ് കാര്യങ്ങള്‍. സ്ഥിരമായി മദ്യം വാങ്ങാനെത്തുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ മദ്യശാലാ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടകള്‍ തുറക്കുന്നതിന് മുമ്പുതന്നെ വരിനില്‍ക്കുന്നവരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണം. അമിതമായി മദ്യപിക്കുന്നവരെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണിത്. സാഗര്‍ മദ്യദുരന്തത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. സെപ്റ്റംബറില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഇരുപത് പേര്‍ മരിച്ചിരുന്നു.

മദ്യപിക്കാനെത്തുന്നവര്‍ക്ക് ബിപിയും ഷുഗര്‍, ലിവര്‍ ടെസ്റ്റുകളൊക്ക നടത്തി ഫലം കാണിച്ചുകൊടുക്കും. നിങ്ങളുടെ ആരോഗ്യം പ്രശ്‌നമാണെന്നും ഇനിയും അടിച്ചാല്‍ പ്രശ്‌നമാകുമെന്നും പറഞ്ഞുമനസിലാക്കും. ജീവന്‍ അപകടത്തിലാണെന്ന് മനസിലാക്കിയാല്‍ പലരും മദ്യപാനശീലം ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ആരോഗ്യ- എക്‌സൈസ് വകുപ്പുകളുടെ സംയുക്ത സംഘം രൂപീകരിച്ചു. ഇതിനകം തന്നെ നൂറിലേറെ പേരെ പരിശോധിച്ചു.

സാഗര്‍ മദ്യദുരന്തത്തിന് പിന്നാലെ ജില്ലാ ജഡ്ജി ദിലീപ് കുമാര്‍ യാദവ് ആണ് സ്ഥിരം മദ്യപാനികളെ ബോധവത്കരിക്കണമെന്ന് ഉത്തരവിട്ടത്. മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നേരത്തെ തന്നെ കരള്‍, വൃക്കരോഗങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണിത്. സ്ഥിരമായി മദ്യപിക്കുന്നവരെ കണ്ടെത്താനുള്ള മികച്ച ഇടം മദ്യശാലകള്‍ തന്നെയാണെന്നും അവിടെത്തന്നെ രക്തപരിശോധന നടത്തണമെന്നു തീരുമാനിച്ച് തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി തന്നെ നിര്‍വഹിച്ചു. പരിശോധന കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.

After spurious liquor claimed 20 lives, MP launches health check-up drives at liquor shops to urge drinkers to quit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

'വെളുക്കാൻ തേച്ചാല്‍ പാണ്ടാകും'; കുട്ടികളെ ബോധവത്കരിക്കാൻ 'സഹജം സുന്ദരം' പദ്ധതി യുപി ക്ലാസുകള്‍ മുതല്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

28 സിക്‌സ്, വേഗമേറിയ 100, 150, 200! റെക്കോര്‍ഡുകള്‍ തച്ചുതകര്‍ത്ത് 15കാരന്റെ വൈഭവം

സാമുഹിക സുരക്ഷാപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍