മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

വയനാട് മുത്തങ്ങയില്‍ നിന്നെത്തിച്ച രണ്ട് കുങ്കിയാനകള്‍ ഉള്‍പ്പടെ 100 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
Mission Chakkakomban On
Mission Chakkakomban On
Updated on: 
1 min read

ഇടുക്കി: ചക്കക്കൊമ്പന്‍ എന്ന കാട്ടാനെയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു. വയനാട് മുത്തങ്ങയില്‍ നിന്നെത്തിച്ച രണ്ട് കുങ്കിയാനകള്‍ ഉള്‍പ്പടെ 100 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അഞ്ച് ഡോക്ടര്‍മാരും 15 അംഗ ട്രക്കിങ് ടീമും മിഷനിലുണ്ട്. തുറസ്സായ സ്ഥലങ്ങളിലേക്ക് കൊമ്പനെ എത്തിച്ച ശേഷം മയക്കുവെടി വയ്ക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

മിഷന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്.

ഇന്നലെ രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മിഷന് മുന്നോടിയായി, സിമന്റ് പാലത്തെ കുങ്കി ക്യാമ്പില്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ചക്കക്കൊമ്പന്‍ മിഷന്‍ കണക്കിലെടുത്ത്‌നാളെ മുതല്‍ വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്.ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവയും നിരോധിച്ചു. ചക്കക്കൊമ്പന്‍ ദൗത്യത്തിന് പൂര്‍ണ്ണസജ്ജരായതായാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

Summary

Mission Chakkakomban On; Holiday for Schools; Prohibitory Orders Imposed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER