ഋത്വിക് ഘട്ടക്  
India

തൃണമൂല്‍ എതിര്‍ത്തു, ഋത്വിക് ഘട്ടക്കിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നു പിന്‍മാറി സ്കൂള്‍

വഌഡിമിര്‍ ലെനിന്റെ കഥ പറയുന്ന 1970ലെ ചിത്രമാണ് ആമര്‍ ലെനിന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബംഗാളി സ്കൂള്‍ പിന്‍മാറി. ആമര്‍ ലെനിന്‍, കോമള്‍ ഗാന്ധാര്‍ എന്നീ ബംഗാളി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. തൃണമൂല്‍ കൗണ്‍സിലര്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.

ലെനിന്റെ കഥ പറയുന്ന 1970ലെ ചിത്രമാണ് ആമര്‍ ലെനിന്‍. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് അന്നു തന്നെ പ്രശ്‌നങ്ങള്‍ ഉയരുകയും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഘട്ടക് ഇന്ദിരാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യാ വിഭജനത്തിന്‍റെ കഥകള്‍ പറഞ്ഞ ഘട്ടക് സിനിമകളില്‍ ഒന്നാണ് കോമള്‍ ഗാന്ധാര്‍.

ഫെബ്രുവരി 10ന് ഘട്ടക്കിന്റെ ജന്മശതാബ്ധി ആഘോഷത്തിന്റെ രണ്ട് സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ അധ്യാപകരോടും ജീവനക്കാരോടും കൂടിയാലോചിച്ച് തന്നെയാണ് ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പുറത്തിറക്കിയതും. എന്നാല്‍ ഫെബ്രുവരി 5ന് സ്ഥലം സന്ദര്‍ശിച്ച പ്രാദേശിക കൗണ്‍സിലര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും സ്‌കൂള്‍ അധികൃതരോട് പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിവാദങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് രണ്ട് സിനിമകളുടേയും പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT