നൈനാര്‍ നാഗേന്ദ്രന്‍, വിജയ് 
India

'അച്ഛനാരെന്ന് അമ്മയോട് ചോദിക്കണം'; വിജയ്‌യോട് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍, വിവാദം

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും നാഗേന്ദ്രന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമാകുന്നു. ശനിയാഴ്ച ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് വിജയ്‌യുടെ സമീപകാല രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി നാഗേന്ദ്രന്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

നിയമസഭയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെതിരെ മുഖ്യമന്ത്രി വിജയ് നടത്തിയ 'അപ്പ' പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് നൈനാര്‍ നാഗേന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. നിയമസഭയില്‍ അച്ഛനെ തിരയുന്നവര്‍ വീട്ടിലെ അമ്മയോട് ചോദിക്കണമെന്ന അര്‍ഥത്തിലുള്ള പരാമര്‍ശമാണ് നാഗേന്ദ്രന്‍ നടത്തിയത്. മുന്‍ മുഖ്യമന്ത്രിയായ സ്റ്റാലിന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്ന് അസംബ്ലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ പരിഹസിച്ചുകൊണ്ട് വിജയ് നേരത്തെ 'നിങ്ങളുടെ പിതാവ് എവിടെ?' എന്ന ചോദ്യത്തിന് മറുപടിയായാണ് നാഗേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ബിജെപി നേതാവിന്റെ പ്രസ്താവന അങ്ങേയറ്റം അപരിഷ്‌കൃതവും അനുചിതവുമാണെന്ന് മന്ത്രി എ. രാജ്‌മോഹന്‍ അപലപിച്ചു. ഉന്നത രാഷ്ട്രീയ സ്ഥാനത്തിരിക്കുന്നവര്‍ പാലിക്കേണ്ട മാന്യത നാഗേന്ദ്രന്‍ ലംഘിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാഗേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ടിവികെ ഡിജിപി ഓഫിസില്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും നാഗേന്ദ്രന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തി. രാഷ്ട്രീയ വിമര്‍ശനങ്ങളാകാം, എന്നാല്‍ നേതാക്കളുടെ കുടുംബത്തെ, പ്രത്യേകിച്ച് മാതാവിനെ ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്ത രാഷ്ട്രീയവുമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇത്തരം പെരുമാറ്റം യുവതലമുറയ്ക്ക് തെറ്റായ മാതൃകയാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.

After Vijay's "Father" Remark, Row Over BJP Leader's "Ask Mother" Comment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന