പ്രതീകാത്മക ചിത്രം 
India

വീട്ടിലേക്ക് വരാന്‍ ഭാര്യ തയ്യാറായില്ല, യുവതിയുടെ അനിയത്തിയുമായി ഭര്‍ത്താവ് നാടുവിട്ടു

ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത ഇളയസഹോദരിയുമായാണ് യുവാവ് നാടുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: യുവതി വീട്ടിലേക്ക് വരാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അനിയത്തിയുമായി നാട് വിട്ട് യുവാവ്. ബിഹാറിലെ ചപ്പാര ജില്ലയിലാണ് സംഭവം.

ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കൃഷ്ണറാം നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് കൃഷ്ണറാം ഭാര്യയുടെ അനിയത്തിയുമായി നാടുവിടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോകുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്

ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത ഇളയസഹോദരിയുമായാണ് യുവാവ് നാടുവിട്ടത്. റാമിനെതിരെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതിന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വനിതാ പൊലീസ് അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതായി പൊലീസ് കണ്ടെത്തി. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് റാമിനൊപ്പം പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കൃഷ്ണറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 12 വര്‍ഷം മുന്‍പാണ് കൃഷ്ണറാം ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുമക്കളുണ്ട്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദേവി വിട്ടീലേക്ക് മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT