Mumtaz Patel x
India

'സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കളേ... ഇനിയൊരു വിജയം കാണാൻ പ്രവർത്തകർ എത്രകാലം കാത്തിരിക്കണം'

ബിഹാർ തെര‍ഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി അഹമ്മദ് പട്ടേലിന്റെ മകൾ

സമകാലിക മലയാളം ഡെസ്ക്

പട്ന: ബിഹാർ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റെ ദയനീയ പരാജയത്തെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകളും കോൺ​ഗ്രസ് പ്രവർത്തകയുമായ മുംതാസ് പട്ടേൽ. ബിഹാറിൽ എൻഡിഎ തരം​ഗം ആഞ്ഞു വീശിയപ്പോൾ കഴിഞ്ഞ തവണ 19 സീറ്റുകൾ വിജയിച്ച കോൺ​ഗ്രസിനു ഇത്തവണ രണ്ടക്കം പോലും കടക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കനുസരിച്ച് കോൺ​ഗ്രസ് ഒരു സീറ്റിൽ വിജയിച്ചിട്ടുണ്ട്. 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഈ സീറ്റുകളും കൂടി കൂട്ടിയാൽ മൊത്തം 6 സീറ്റിൽ മാത്രമാണ് കോൺ​ഗ്രസ് വിജയിച്ചത്. മത്സരിച്ചത് 60 സീറ്റിലും.

സ്ഥാനമാനങ്ങൾ വിടാതെ ഇരിക്കുന്ന നേതാക്കളെ പരോക്ഷമായി പറഞ്ഞാണ് അവരുടെ വിമർശനം. പരാജയം അം​ഗീകരിക്കേണ്ട സമയമാണിതെന്നും യാഥാർഥ്യ ബോധമില്ലാത്ത നേതൃ നിരയുമായി തുടർന്നാൽ പ​രാജയം തുടരുമെന്നു അവർ തുറന്നടിച്ചു. എക്സ് പോസ്റ്റിലൂടെയാണ് കോൺ​ഗ്രസിന്റെ പേര് പറയാതെയുള്ള വിമർശനം.

'ഒഴിവുകഴിവുകളും കുറ്റപ്പെടുത്തലുകളും നടത്താനുള്ള സമയമല്ലിത്. ഉള്ളിലേക്കു നോക്കി യാഥാർഥ്യം അം​ഗീകരിക്കേണ്ട സമയമാണ്. മോശം സമയത്തും പ്രതികൂല സാഹചര്യങ്ങളിലും പാർട്ടിക്കൊപ്പം നിന്ന എണ്ണമറ്റ വിശ്വസ്തരായ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകർ എത്രകാലം വിജയം കാണാൻ കാത്തിരിക്കും... അടിസ്ഥാന യാഥാർഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പഴയ പാർട്ടിയുടെ ദുരിതത്തിനും പരാജയത്തിനും വീണ്ടും വീണ്ടും ഉത്തരവാദികളായ ചുരുക്കം ചിലരുടെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചതിനാൽ പരാജയത്തിനു പിന്നാലെ പരാജയം മാത്രമാണ്. എന്റെ വാക്കുകൾ കേൾക്കു, ഇതേ ആളുകൾക്കു വീണ്ടും വീണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നു. കാരണം അവർ തങ്ങളുടെ നിയന്ത്രണവും ശക്തിയും ഉപയോ​ഗിച്ചു സ്വയം ഒഴിച്ചുകൂടാനാകാത്തവരാക്കി പാർട്ടിയിൽ അവരെ തന്നെ മാറ്റി!!'- അവർ എക്സിൽ കുറിച്ചു.

Mumtaz Patel: In Bihar, the Congress has managed to win only 5 out of the total 61 seats it contested. This translates to a strike rate of 8.19 per cent. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോൺ​ഗ്രസ് ഇപ്പോൾ മുസ്ലീം ലീ​ഗ്, മാവോവാദി കോൺ​ഗ്രസ്'; നിതീഷിനെക്കുറിച്ച് മിണ്ടാതെ മോദി

മദ്യപിച്ച് ഡ്രൈവിങ്, തകർന്നത് 70 ലക്ഷം രൂപയുടെ ആഡംബര കാർ; ഡ്രൈവർ, ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരവും പലിശയും നൽകണമെന്ന് അബുദാബി കോടതി

സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടി; ബിഹാറില്‍ വിജയിച്ചത് എന്‍ഡിഎയുടെ മൈക്രോ മാനേജ്‌മെന്റ് പ്ലാന്‍

ബിഹാറിൽ താമരക്കാറ്റ്, 'കൈ' ഉയര്‍ത്താനാകാതെ കോണ്‍ഗ്രസ്; 'മഹാ' തകര്‍ച്ച... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ

SCROLL FOR NEXT