സിഎഎ വിരുദ്ധ സമരം/ഫയല്‍ ചിത്രം 
India

ബിജെപിയെ വെട്ടിലാക്കി എഐഎഡിഎംകെ; സിഎഎ പിന്‍വലിക്കാനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടനപത്രിക

തമിഴ്‌നാട്ടില്‍ ബിജെപിയെ വെട്ടിലാക്കി എഐഎഡിഎംകെയുടെ പ്രകടന പത്രിക

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയെ വെട്ടിലാക്കി എഐഎഡിഎംകെയുടെ പ്രകടന പത്രിക. വീണ്ടും അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കാനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് 'സഖ്യം വേറെ നിലപാട് വേറെ' എന്ന മറുപടിയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നല്‍കിയത്.

നേരത്തെ, സിഎഎയ്ക്ക് അനുകൂലമായി എഐഎഡിഎംകെ പൊതുയോഗങ്ങള്‍ നടത്തിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ഈ നിലപാടില്‍ നിന്നാണ് പാര്‍ട്ടി മലക്കംമറിഞ്ഞിരിക്കുന്നത്. സിഎഎ അനുകൂല നിലപാട് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന നിഗമനത്തിലാണ് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 

പ്രധാന സഖ്യകക്ഷിയുടെ നിലപാട് മാറ്റത്തോടെ ബിജെപി പ്രതിരോധത്തിലായി. 234 സീറ്റുള്ള തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നല്‍കിയ 20 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. 

നേരത്തേ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ മൗനവും അന്ന് ചര്‍ച്ചയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT