പ്രതീകാത്മക ചിത്രം 
India

ജന്മദിനം ആഘോഷിക്കാനെത്തി; സീനിയര്‍ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; പരാതിയുമായി സഹപ്രവര്‍ത്തക

ഡല്‍ഹി എയിംസ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി.  പ്രതി ഒളിവിലാണെന്നും ഇത് സംബന്ധിച്ച് യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ ബെനീറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തകന്റെ ജന്മദിനം ആഘോഷിക്കാനായി മുറിയിലെത്തിയപ്പോള്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

SCROLL FOR NEXT