AIIMS study links sleep disorders to road accidents  എക്‌സ്
India

ലഹരിയേക്കാള്‍ പ്രശ്‌നമാണ് ഉറക്കം; റോഡപകടങ്ങള്‍ക്ക് ഡ്രൈവര്‍മാരുടെ ക്ഷീണം പ്രധാന കാരണമെന്ന് പഠനം

ഉറക്കപ്രശ്‌നങ്ങള്‍ മൂലം അപകടത്തില്‍ പെടുന്ന വാഹനങ്ങളില്‍ വലിയ ട്രക്കുകള്‍ മുതല്‍ ബൈക്കുകളും മുച്ചക്ര വാഹനങ്ങളും വരെ ഉള്‍പ്പെടുന്നുണ്ടെന്നും എയിംസ് സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റിലെ സ്ലീപ്പ് ഡിവിഷന്‍ നടത്തിയ ഗവേഷണം പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: നിരത്തില്‍ പൊലിയുന്ന ജീവനുകള്‍ ഇന്ത്യയില്‍ സാധാരണ വാര്‍ത്തയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ മാത്രം ഒന്നരക്ഷത്തില്‍ അധികം ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞിട്ടുള്ളത്. എന്നാല്‍ റോഡ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഡ്രൈവര്‍മാരുടെ ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഋഷികേശ് എയിംസ് നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു വിലയിരുത്തലുള്ളത്. ഉത്തരാഖണ്ഡിലെ റോഡ് അപകടങ്ങള്‍ വിലയിരുത്തിയാണ് ഋഷികേശ് എയിംസിന്റെ റിപ്പോര്‍ട്ട്.

ഉറക്കപ്രശ്‌നങ്ങള്‍ മൂലം അപകടത്തില്‍ പെടുന്ന വാഹനങ്ങളില്‍ വലിയ ട്രക്കുകള്‍ മുതല്‍ ബൈക്കുകളും മുച്ചക്ര വാഹനങ്ങളും വരെ ഉള്‍പ്പെടുന്നുണ്ടെന്നും എയിംസ് സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റിലെ സ്ലീപ്പ് ഡിവിഷന്‍ നടത്തിയ ഗവേഷണം പറയുന്നു. മദ്യപിച്ച് വാഹനം ഡ്രൈവ് ചെയ്യുന്നതിന് എതിരെ വലിയ തോതില്‍ ബോധ വത്കരണം നടത്താറുണ്ട്. എന്നാല്‍ ഉത്തരാഖണ്ഡിലെ റോഡുകളിലെ കണക്കുകള്‍ മറ്റൊരു സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. പഠനം പ്രശസ്ത അമേരിക്കന്‍ മെഡിക്കല്‍ ജേണലായ 'ക്യൂറിയസി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021 ഒക്ടോബറിനും 2022 ഏപ്രിലിനും ഇടയില്‍ വിവിധ റോഡപകടങ്ങളില്‍ പരിക്കേറ്റ ഏകദേശം 1,200 പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ആണ് പഠനത്തിന് അടിസ്ഥാനം. ഇതില്‍ 575 ഡ്രൈവര്‍മാരില്‍ 75 ശതമാനവും ഇരുചക്ര വാഹനങ്ങളോ മുച്ചക്ര വാഹനങ്ങളോ ആണ് ഓടിച്ചിരുന്നത്. അപകടങ്ങളുടെ 21 ശതമാനവും സംഭവിച്ചത് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ ഉറങ്ങുകയോ, മറ്റ് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടോ ആയിരുന്നു. അമിതമായ ജോലി ഭാരം മൂലമുള്ള ക്ഷീണം മൂലമായിരുന്നു 26 ശതമാനം അപകടങ്ങള്‍ക്ക് കാരണം എന്നും പ്രൊഫ. രവി ഗുപ്ത, ഡോ. വിശാല്‍ ധിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പഠനം ചൂണ്ടിക്കാട്ടുന്നു.

32 ശതമാനം അപകടങ്ങളിലും മദ്യപാനം വിഷയമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ കണക്കില്‍ ഉള്‍പ്പെട്ട വലിയൊരു വിഭാഗത്തിനും ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനൊപ്പം മദ്യപാനം കുടിയാകുമ്പോള്‍ പ്രശ്‌നം കൂടുതല്‍ അപകടകരമാകുന്നു എന്നാണ് പഠനം പറയുന്നത്. റോഡ് അപകടങ്ങളില്‍ ഭൂരിഭാഗവും നേരായ റോഡുകളില്‍ ആണ് സംഭവിച്ചിട്ടുള്ളത് എന്നാതാണ് മറ്റൊരു വസ്തുത. വൈകീട്ട് ആറ് മുതല്‍ അര്‍ദ്ധ രാത്രിവരെയുള്ള സമയത്താണ് അപകടങ്ങള്‍ കുടുതലും സംഭവിക്കുന്നത്. റോഡ് അപകടങ്ങള്‍ക്ക് ക്ഷീണം പ്രധാന കാരണമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സാഹചര്യങ്ങള്‍ എന്നും പഠനം പറയുന്നു.

AIIMS Rishikesh study reveals that sleep-related disorders are emerging as the single largest cause of road accidents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT