Air India Flight ഫയല്‍
India

വിമാനം അഞ്ച് മിനിറ്റ് നേരത്തെയെത്തി, പക്ഷേ യാത്രക്കാരുടെ ലഗേജ് എടുക്കാന്‍ എയര്‍ ഇന്ത്യ മറന്നു

40 ഓളം യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ചായിരുന്നു വിമാനം പറന്നുയര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ മറന്നു വച്ച് എയര്‍ ഇന്ത്യ. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ചയില്‍ ദുരനുഭവം നേരിട്ടത്. 40 ഓളം യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ചായിരുന്നു വിമാനം പറന്നുയര്‍ന്നത്.

മുംബൈയില്‍ നിന്ന് തിരിച്ച എഐ 2677 വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ വിമാനം ലാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ലഗേജ് ലഭിക്കുന്ന ഇടത്തെത്തിയപ്പോള്‍ നേരത്തെ എത്തിയതിന്റെ സന്തോഷം മുഴുവന്‍ അവസാനിച്ചു. തങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ എത്തിയിട്ടില്ലെന്ന വിവരമാരുന്നു യാത്രികര്‍ക്ക് ലഭിച്ചത്. ഒരു മുഴുവന്‍ കാര്‍ഗോ കണ്ടെയ്‌നറും വിമാനത്തില്‍ കയറ്റാന്‍ വിട്ടുപോവുകയായിരുന്നു.

അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകള്‍ മൂലമാണ് ബാഗുകള്‍ മുംബൈയില്‍ തന്നെ ഇരിക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാരെ അറിയിച്ചെങ്കിലും, തകരാറിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

Air India Leaves 40 Bags in Mumbai as Passengers Land in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രപ്രധാനമണ്ഡലങ്ങളില്‍ നാലാമതും സര്‍വെ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

തന്ത്രപ്രധാന മണ്ഡലങ്ങളിൽ നാലാം സർവെ, ജയ്ശങ്കർ-റൂബിയോ കൂടിക്കാഴ്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'നേതൃത്വത്തെ അണികള്‍ തിരുത്തണം', പൊലീസ് സുരക്ഷയില്‍ കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും

ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബുവിന്റെ മൊഴി; ഇടപാടുകളില്‍ ദുരൂഹതയെന്ന് ഇഡി നിഗമനം

ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം കൊല്ലപ്പെട്ടു

SCROLL FOR NEXT