Air India plane crash  file
India

അഹമ്മദാബാദ് വിമാനാപകടം: ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്ന് ആരോപണം, റിപ്പോര്‍ട്ട് ചോര്‍ന്നത് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണം എന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ വ്യാപക വിമര്‍ശനം. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് ആരോപണം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും, പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തി.

വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍ ചോര്‍ന്നത് ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരെ സംശയ മുനയില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണം എന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം, റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ പൈലറ്റുമാരുടെ സംഘടനയും രംഗത്തെത്തി. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതാണ് റിപ്പോര്‍ട്ട് എന്ന് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തായതില്‍ അശ്ചര്യം പ്രകടിപ്പിച്ച സംഘടനാ മേധാവിമാര്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ യോഗ്യത ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നു. ഉചിതമായ യോഗ്യതയുള്ളവരല്ല അന്വേഷണം നടത്തിയതെന്ന് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ പ്രതികരിച്ചു.

അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്നായിരുന്നു എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്.

ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കുന്നതിന്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്.

The release of the preliminary investigation report into the Ahmedabad Air India plane crash has drawn widespread criticism. There are allegations that moves are being made to pin the responsibility for the accident on the pilots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT