ടോണി ഫെര്‍ണാണ്ടസ് പങ്കുവെച്ച ചിത്രം 
India

മസാജിങിനിടെ അര്‍ധ നഗ്നനായി മാനേജ്‌മെന്റ് യോഗത്തില്‍, എയര്‍ ഏഷ്യയുടെ ചീഫ് എക്‌സിക്യൂട്ടീവ്‌ 'എയറില്‍' 

കമ്പനിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിനെ സ്വയം പ്രശംസിച്ചുകൊണ്ട് ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് ചിത്രം 'ലിങ്ക്ഡ് ഇനി'ല്‍ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മസാജ് പാര്‍ലറില്‍ ഇരുന്നുകൊണ്ട് അര്‍ധ നഗ്‌നനായി മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച എയര്‍ ഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ ടോണി ഫെര്‍ണാണ്ടിനെതിരെ വ്യാപക വിമര്‍ശനം. മസാജ് ചെയ്യുമ്പോള്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിനെ സ്വയം പ്രശംസിച്ചുകൊണ്ട് ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് ചിത്രം 'ലിങ്ക്ഡ് ഇനി'ല്‍ പങ്കുവെച്ചത്.

യുവതി മസാജ് ചെയ്യുന്നതിനിടെ കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ചിത്രത്തിലുള്ളത്. ടോണിയുടെ പ്രവൃത്തി ശരിയല്ലെന്നാണ് സമൂഹമാധ്യമങ്ങളുടെ പ്രതികരണം. 

'വളരെ സമ്മര്‍ദ്ദം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോകുന്നത്. ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താല്‍ നല്ലതാണെന്നു പറഞ്ഞത്. മസാജിങ്ങിനൊപ്പം തന്നെ മാനേജ്‌മെന്റ് യോഗത്തിലും പങ്കെടുക്കാന്‍ അവസരം നല്‍കുന്ന ഇന്തൊനേഷ്യയുടെയും എയര്‍ഏഷ്യയിലെയും ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു' എന്നാണ് ടോണി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലുള്ളത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി