ബാരാമതിയിൽ ഉയർന്ന പോസ്റ്റർ  എക്സ്
India

'അജിത് പവാര്‍ മുഖ്യമന്ത്രി'; മഹാരാഷ്ട്രയില്‍ വോട്ടെണ്ണും മുമ്പേ എന്‍സിപി പോസ്റ്റര്‍

ശരദ് പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, എന്‍സിപി നേതാവ് അജിത് പവാറിനെ ഭാവി മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് പോസ്റ്ററുകള്‍. എന്‍സിപി നേതാവ് ശരദ് പവാറിന്റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്. നിലവില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ് അജിത് പവാര്‍.

തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും അജിത് പവാര്‍ മഹാരാഷ്ട്രയിലെ കിങ് മേക്കറാകുമെന്ന് എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവ് അമോല്‍ മിത്കാരി പറഞ്ഞു. അജിത് പവാര്‍ മുഖ്യമന്ത്രിയാകാന്‍ ശേഷിയുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാര്‍ട്ടിയുടെ വാദം ഉയര്‍ത്തിക്കാട്ടുക കൂടി ലക്ഷ്യമിട്ടാണ് പോസ്റ്ററെന്നാണ് വിലയിരുത്തല്‍.

2023 ജൂലൈയില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ പക്ഷം ബിജെപി മുന്നണിയില്‍ ചേക്കേറിയത്. നാലു തവണ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. അതേസമയം അജിത് പവാര്‍ പക്ഷത്തിന്റെ അവകാശവാദത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന തള്ളിക്കളഞ്ഞു. വോട്ടര്‍മാര്‍ ഷിന്‍ഡെ സര്‍ക്കാരിനാണ് വോട്ടു ചെയ്തത്. അതുകൊണ്ടു തന്നെ ഷിന്‍ഡെയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കേണ്ടതെന്നും ശിവസേന ( ഷിന്‍ഡെ പക്ഷം) വക്താവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

ന്യൂസീലന്‍ഡില്‍ മീന്‍പിടുത്തത്തിനിടെ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി, നാട്ടിലെത്തിക്കും

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി അറസ്റ്റിൽ

ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; കൊടും ചൂട് തുടരുന്നു, മുന്നറിയിപ്പ്

SCROLL FOR NEXT