ചിസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നു/ വിഡിയോ ദൃശ്യം 
India

'നൂപുര്‍ ശര്‍മയുടെ തല വെട്ടുന്നവര്‍ക്കു വീടു നല്‍കും'; വിഡിയോയിലൂടെ പ്രഖ്യാപനം, മതനേതാവ് പിടിയില്‍

അജ്മീര്‍ ദര്‍ഗയിലെ മതപണ്ഡിതനായ സല്‍മാന്‍ ചിസ്തിയെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത മത നേതാവ് അറസ്റ്റില്‍. അജ്മീര്‍ ദര്‍ഗയിലെ മതപണ്ഡിതനായ സല്‍മാന്‍ ചിസ്തിയെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

നൂപുര്‍ ശര്‍മയുടെ തല വെട്ടുന്നയാള്‍ക്ക് തന്റെ വീട് നല്‍കുമെന്നായിരുന്നു ചിസ്തിയുടെ പ്രഖ്യാപനം. ഇതു വിഡിയോയില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തും മുമ്പാണ് ഈ വിഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഉദയ്പുര്‍ സംഭവത്തിനു ശേഷമാണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്.

മദ്യപിച്ചായിരിക്കാം ചിസ്തി വിഡിയോ ചിത്രീകരിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. ഖാദിം മൊഹല്ലയിലെ വീട്ടില്‍നിന്നാണ് പൊലീസ് ചിസ്തിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ്‌ ഷോ, തിരുവല്ലയില്‍ പൊതുപരിപാടി

ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി പകരം സംവിധാനവുമായി യുഎഇ

'എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല'-മുന്നറിയിപ്പുമായി ട്രംപ്

ഡിജിസിഎയുടെ പുതിയ ഡയറക്ടര്‍ ജനറലായി വീര്‍ വിക്രം യാദവിനെ നിയമിച്ചു

'ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്

SCROLL FOR NEXT