അര്‍ദ്ധരാത്രിയില്‍ നടുറോഡിലൂടെ നടന്നുപോകുന്ന നഗ്നയായ സ്ത്രീ 
India

അര്‍ദ്ധരാത്രി നടുറോഡില്‍ നഗ്നയായി സ്ത്രീ, കണ്ടവര്‍ ഞെട്ടി; അന്യഗ്രഹജീവിയോ? (വീഡിയോ) 

അന്യഗ്രഹജീവിയുടേതെന്ന തരത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്നാണ് വീഡിയോ പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ലോകമെമ്പാടും നിന്ന് അന്യഗ്രഹജീവിയെ കണ്ടതായുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ തേടി ശാസ്ത്രലോകം തന്നെ പിന്നാലെ പോയിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

അന്യഗ്രഹജീവിയുടേതെന്ന തരത്തില്‍ ഝാര്‍ഖണ്ഡില്‍ നിന്നാണ് വീഡിയോ പുറത്തുവന്നത്. റോഡിലൂടെ നടന്നുനീങ്ങുന്ന ഒരുരൂപം മാത്രമാണ് വീഡിയോയിലുള്ളത്. സാധാരണക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെ വീഡിയോ പങ്കുവെക്കുകയുണ്ടായി. ചിലരെല്ലാം ഒരുപടി കടന്ന് നാസയെ ടാഗ് ചെയ്തും വീഡിയോ പങ്കുവച്ചു. എന്നാല്‍ വീഡിയോക്കു പിന്നിലെ സത്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. അതിലുള്ളത് അന്യഗ്രഹജീവിയോ വിചിത്രജീവിയോ ഒന്നുമല്ല. ഒരു സാധാരണ സ്ത്രീയാണ്. 

വീഡിയോ പകര്‍ത്തിയ യുവാക്കളാണ് സത്യം തുറന്നു പറഞ്ഞിരിക്കുന്നത്. രാത്രിയില്‍ നഗ്‌നയായി നടന്നു പോവുന്ന സ്ത്രീയായിരുന്നു അതെന്ന് യുവാക്കള്‍ പറയുന്നു. ഒരു മരണത്തില്‍ പങ്കെടുത്ത് അര്‍ധരാത്രി തിരിച്ചു വരവേയാണ് സംഭവം കാണുന്നത്. ആദ്യം രൂപം കണ്ട് ഭയം തോന്നിയെന്നും അടുത്തെത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് മനസ്സിലായതെന്നും ഇരുവരും പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT