അശോക് ഗഹ്‌ലോട്ട് സച്ചിന്‍ പൈലറ്റ്/ഫയല്‍ 
India

രാജസ്ഥാനില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭ പുനഃസംഘടന നാളെ 

രാജസ്ഥാനില്‍ മന്ത്രിസഭ പുനഃസംഘടന നാളെ. എല്ലാ മന്ത്രിമാരും രാജിസമര്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭ പുനഃസംഘടന നാളെ. എല്ലാ മന്ത്രിമാരും രാജിസമര്‍പ്പിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് രാജി. നാളെ രണ്ടുമണിക്ക് പിസിസി നേതൃയോഗം ചേരും. ഇതിന് ശേഷമാകും പുതിയ മന്ത്രിസഭയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. സച്ചിന്‍ പൈലറ്റ് വിഭാഗത്തിലുള്ള നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ പരിഗണന ലഭിക്കും. 

പഞ്ചാബ് മാതൃകയില്‍ രാജസ്ഥാനിലും കാര്യമായ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. പുനഃസംഘടന ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നിരന്തരം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് അശോക് ഗെഹ്‌ലോട്ട് ഒടുവില്‍ പുനഃസംഘടനയ്ക്ക് സമ്മതിച്ചത്. 

പുനഃസംഘടനയ്ക്ക് ശേഷം മാത്രമേ, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുള്ളു എന്ന നിലപാടിലാണ് സച്ചിന്‍ പൈലറ്റ്. 
ജാതി, മത സമവാക്യങ്ങള്‍ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരിക്കുന്നത്. നിലവിലെ മന്ത്രിസഭയില്‍ 21 അംഗങ്ങളാണ് ഉള്ളത്. 2020ല്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗഹ്‌ലോട്ട് പുറത്താക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം