American content creator Gabhruji shares an emotional video expressing his deep love for India sceen grab
India

'എനിക്കൊരു ആധാര്‍ കാര്‍ഡ് വേണം'; കരഞ്ഞുകൊണ്ട് ഇന്ത്യയില്‍ നിന്നു മടങ്ങുന്ന വിദേശി-വിഡിയോ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോയില്‍ ഇന്ത്യയിലെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളാണ് വ്‌ളോഗര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സമീകാലത്തായി ഇന്ത്യയില്‍ വരുന്ന വിദേശീയരായ യാത്രക്കാര്‍ യാത്രാനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുക പതിവാണ്. അത്തരത്തില്‍ കുറച്ച് വൈകാരികമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ കണ്ടന്റ് ക്രിയേറ്ററായ ഗഭ്രുജി. ഇന്ത്യയോടുള്ള ഇഷ്ടം പ്രകടമാക്കിക്കൊണ്ട് പങ്കുവെച്ച വിഡിയോയില്‍ ഒരു ആധാര്‍കാര്‍ഡ് വേണമെന്ന ആഗ്രഹം ആണ് ഗഭ്രുജി പങ്കുവെക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോയില്‍ ഇന്ത്യയിലെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളാണ് വ്‌ളോഗര്‍ പറയുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ സ്‌നേഹത്തെയും അതിഥി സല്‍ക്കാരത്തെയും പ്രശംസിക്കുന്നുമുണ്ട്.

'എന്റെ പേര് ഗഭ്രുജി എന്നാണ്, എനിക്കൊരു ആധാര്‍ കാര്‍ഡ് വേണം. അത് എന്തിനാണെന്ന് പറയാം. ഇന്ത്യയില്‍ എനിക്ക് ഇനി വെറും 8 മണിക്കൂര്‍ കൂടി മാത്രമേ ബാക്കിയുള്ളൂ, സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോള്‍ കരച്ചില്‍ വരുന്നുണ്ട്. ഇതിനുമുമ്പ് ഇങ്ങനെയൊരു വീഡിയോ എടുത്തപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞുപോയി,' ഒരു ബൈക്കിന് പിന്നിലിരുന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

'ഈ രാജ്യത്തെ ഓരോ കാര്യങ്ങളും എന്നെ അത്രമേല്‍ സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ വെളുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാം ഉണ്ടെന്ന് അവര്‍ കരുതുന്നുണ്ടാകാം. പക്ഷേ അല്ല, യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് (ഇന്ത്യക്കാര്‍ക്കാണ്) എല്ലാം ഉള്ളതെന്ന് ഞാന്‍ കരുതുന്നു. ഈ രാജ്യത്ത് എല്ലാമുണ്ട്. നിങ്ങളുടെ വീട് വൃത്തിയാക്കാന്‍ ആളെ വേണോ? അതിനു സൗകര്യമുണ്ട്. നിങ്ങളെ ഒരു മോട്ടോര്‍ സൈക്കിളില്‍ നടപ്പാതയിലൂടെ കൊണ്ടുപോകാന്‍ ആളെ വേണോ? അതിനും ഇവിടെ ആളുകളുണ്ട്. ദിവസത്തിന്റെ ഏത് സമയത്തും തെരുവ് ഭക്ഷണം വേണോ? അതും ഉണ്ട്.

ഇനിയും കാണും ഇരെ ഇന്ത്യയെ മിസ് ചെയ്യുമെന്നും നന്ദി പറയുന്നുവെന്നും ഗഭ്രുജി പറഞ്ഞു. വിഡിയോ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതുവരെ 26 ലക്ഷം പേരാണ് വിഡിയോ കണ്ടത്. 151000-ല്‍ ഏറെ ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും ഉണ്ട്്. ഇന്ത്യയോടുള്ള വ്‌ളോഗറുടെ ആത്മാര്‍ത്ഥ സ്‌നേഹമാണ് കമന്റുകളിലുള്ളത്. നിങ്ങള്‍ ഇന്ത്യ വിട്ടാലും ഇന്ത്യ നിങ്ങളെ വിട്ടുപോവില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

American content creator Gabhruji shares an emotional video expressing his deep love for India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ ചോദ്യമുനയില്‍, പ്രശാന്തിന്റെയും മൊഴിയെടുത്തു

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക്

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതെന്തിന്?; വിമര്‍ശിച്ച് കെ മുരളീധരന്‍

എനിക്ക് നിന്നെ കേള്‍ക്കാനും കാണാനും കഴിയും മോനേ...; ഞാന്‍ അനാഥനാവുന്നത് അവന്‍ പറയാതെ പോയ ശേഷമാണ്; വിങ്ങലോടെ കൈതപ്രം

'അന്ന് നയന്‍താരയ്ക്കായി സത്യന്‍ സാര്‍ ചെയ്തത് തന്നെ അഖില്‍ ചേട്ടന്‍ എനിക്കായും ചെയ്തു'; ആദ്യ ഷോട്ടിനെക്കുറിച്ച് റിയ ഷിബു

SCROLL FOR NEXT