അമിത് ഷായുടെ റാലിയിലാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്/എഎന്‍ഐ 
India

സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു; അമിത് ഷായ്‌ക്കൊപ്പം റാലിയില്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ റാലിയിലാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്. മിഡ്‌നാപ്പൂരിലാണ് അമിത് ഷായുടെ റാലി. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് എതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് റാലിയ്ക്ക് ഒരുക്കിയിരിക്കുന്നത്. 

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന സുവേന്ദു, മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. ഒരുമാസം മുന്‍പ് മന്ത്രിസ്ഥാനം രാജിവച്ച സുവേന്ദു, കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജിവച്ചിരുന്നു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവരാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത് എന്നാണ് സുവേന്ദുവിന്റെ പുറത്തുപോക്കിനെ കുറിച്ച് മമത പ്രതികരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍