അമിതാഭ് കാന്ത് (Amitabh Kant) ഫയല്‍ ചിത്രം
India

നീണ്ട 45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് വിട; അമിതാഭ് കാന്ത് ജി20 ഷെര്‍പ്പ സ്ഥാനം രാജിവെച്ചു

നീണ്ട 45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തോട് വിട പറഞ്ഞ് നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീണ്ട 45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തോട് വിട പറഞ്ഞ് നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് (Amitabh Kant). ഇന്ത്യയുടെ ജി20 ഷെര്‍പ്പ സ്ഥാനം രാജിവെച്ചതോടെയാണ് നാലു പതിറ്റാണ്ട് കാലം സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അമിതാഭ് കാന്തിന്റെ സേവനത്തിന് വിരാമമായത്.

'45 വര്‍ഷത്തെ സമര്‍പ്പിത സര്‍ക്കാര്‍ സേവനത്തിനുശേഷം, പുതിയ അവസരങ്ങള്‍ സ്വീകരിക്കാനും ജീവിതത്തില്‍ മുന്നേറാനും ഞാന്‍ തീരുമാനിച്ചു. വിവിധ വികസന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്.'- അമിതാഭ് കാന്ത് കുറിച്ചു.

തലശ്ശേരിയില്‍ സബ് കലക്ടറായി ജോലി ചെയ്ത് കേരള കേഡറിലാണ് അമിതാഭ് കാന്ത് തന്റെ ഐഎഎസ് സര്‍വീസ് ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മത്സ്യഫെഡില്‍ മാനേജിങ് ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്ന നിലയില്‍ , കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. മാനാഞ്ചിറ മൈതാനം നവീകരിക്കല്‍ ഇദ്ദേഹം കലക്ടര്‍ ആയിരുന്ന കാലത്താണ്.

കേരളത്തിലെ ടൂറിസം സെക്രട്ടറിയായിരിക്കെ, സംസ്ഥാനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ടൂറിസം സെക്രട്ടറിയായിരിക്കെ 'കേരളം: ദൈവത്തിന്റെ സ്വന്തം നാട്' എന്ന മുദ്രാവാക്യം ജനപ്രിയമാക്കിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.

കേരളത്തിലെ തന്റെ കാലാവധിക്ക് ശേഷം, 2001ല്‍ ടൂറിസം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. 2007 വരെ അദ്ദേഹം അവിടെ തുടര്‍ന്നു. ഈ സമയത്താണ് ഇന്ത്യയെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' കാംപെയിന്‍ ആവിഷ്‌കരിച്ചത്. പിന്നീട്, വ്യവസായ നയ, പ്രോത്സാഹന വകുപ്പിന്റെ (ഡിഐപിപി) സെക്രട്ടറി എന്ന നിലയില്‍, മെയ്ക്ക് ഇന്‍ ഇന്ത്യ ','സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ', 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ' തുടങ്ങിയ ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. 2016 മുതല്‍ 2022 വരെ നിതി ആയോഗിന്റെ സിഇഒ ആയിരുന്നു അമിതാഭ് കാന്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT