പ്രതീകാത്മക ചിത്രം 
India

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഒളിച്ചോടി; മൂന്ന് മാസത്തിന് ശേഷം തിരിച്ചെത്തി; യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് കാമുകൻ

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഒളിച്ചോടി; മൂന്ന് മാസത്തിന് ശേഷം തിരിച്ചെത്തി; യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് കാമുകൻ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: യുവതിയെ വീട്ടിൽ കയറി കാമുകൻ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയിലാണ് സംഭവം. അനന്തപുര സ്വദേശി റിസ്‌വാന (26)യെയാണ് കാമുകൻ ഹർഷവർധൻ വീട്ടിൽ കയറി കുത്തിക്കൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. അനന്തപുര സ്വദേശിയായ റിസ്‌വാന അഞ്ച് വർഷം മുമ്പാണ് കടപ്പ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്. ഒരുവർഷം മുമ്പ് ഇവർ പുലിവെണ്ടുലയിലേക്ക് താമസം മാറി. 

വിവാഹത്തിന് മുമ്പ് അനന്തപുര എൻകെ കൽവ സ്വദേശിയായ ഹർഷവർധനുമായി റിസ്‌വാന പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഈ ബന്ധം അവസാനിപ്പിച്ചെങ്കിലും അടുത്തിടെ ഇരുവരും വീണ്ടും പ്രണയത്തിലായി. തുടർന്ന് മൂന്ന് മാസം മുമ്പ് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് റിസ്‌വാന കാമുകനൊപ്പം ഒളിച്ചോടി. 

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ റിസ്‌വാനയും ഹർഷവർധനും ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ റിസ്‌വാനയെ അനുനയിപ്പിച്ച് തിരികെ പുലിവെണ്ടുലയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനു പിന്നാലെയാണ് കാമുകൻ യുവതിയെ വീട്ടിലെത്തി കുത്തിക്കൊന്നത്. 

ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയത്താണ് ഹർഷവർധൻ റിസ്‌വാനയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT