പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തുടര്‍ച്ചയായി 19കാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചു, പട്ടാപ്പകല്‍ 15കാരിയെ കത്തി കൊണ്ട് കുത്തി; പിന്നാലെ വെടിവെച്ചു കൊന്നു

ഝാര്‍ഖണ്ഡില്‍ 15കാരിയായ വിദ്യാര്‍ഥിനിയെ 19കാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വെടിവെച്ചുകൊന്നു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 15കാരിയായ വിദ്യാര്‍ഥിനിയെ 19കാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വെടിവെച്ചുകൊന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഗാര്‍വാ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂളില്‍ നിന്ന് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ 15കാരിയെ ഇംതിയാസ് കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് തോക്കെടുത്ത് വിദ്യാര്‍ഥിനിക്ക് നേരെ 19കാരന്‍ നിറയൊഴിച്ചതായി പൊലീസ് പറയുന്നു. പെണ്‍കുട്ടി തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

15കാരിയെ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇംതിയാസ് നിരന്തരം ഉപദ്രവിച്ചു വരുന്നതായി പൊലീസ് പറയുന്നു. അതിനിടെ മകളെ തുടര്‍ച്ചയായി ശല്യം ചെയ്യുന്നതായി അറിഞ്ഞ വീട്ടുകാര്‍ 19കാരനെ മര്‍ദ്ദിച്ചിരുന്നു. എന്നിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ഇംതിയാസ് തുടര്‍ന്നു. പ്രണയാഭ്യാര്‍ഥന നിരസിച്ചാല്‍ കൊല്ലുമെന്ന് ഇംതിയാസ് ഭീഷണി മുഴക്കിയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com