പ്രതീകാത്മക ചിത്രം 
India

മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തി; മത്സ്യത്തിനെതിരെ കേസെടുത്ത് പൊലീസ്, അമ്പരപ്പ്

മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് മത്സ്യത്തിനെതിരെ പൊലീസ് കേസെടുത്തതാണ് നാട്ടുകാരെ അമ്പരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വേറിട്ട കേസ്. മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് മത്സ്യത്തിനെതിരെ പൊലീസ് കേസെടുത്തതാണ് നാട്ടുകാരെ അമ്പരിപ്പിച്ചത്.

വിശാഖപട്ടണത്ത് പറവാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജോഗണ്ണയാണ് മീന്‍ പിടിക്കുന്നതിനിടെ, മത്സ്യത്തിന്റെ കുത്തേറ്റ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന മറ്റു മത്സ്യത്തൊഴിലാളികള്‍ വഴിയാണ് വിവരം പൊലീസ് അറിഞ്ഞത്.

ചൊവ്വാഴ്ചയാണ് ജോഗണ്ണ അടക്കം അഞ്ചു മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയത്. പരമ്പരാഗത വള്ളത്തിലായിരുന്നു മത്സ്യബന്ധനം. മീന്‍ പിടിക്കാനായി കടലില്‍ വിരിച്ചിരുന്ന വലയില്‍ കുടുങ്ങിയ കൂറ്റന്‍ മത്സ്യത്തെ പിടിച്ച് വള്ളത്തില്‍ കയറ്റാനുള്ള ശ്രമത്തിനിടെയാണ് ജോഗണ്ണയ്ക്ക് മത്സ്യത്തിന്റെ കുത്തേറ്റത്.

വലയില്‍ കുടുങ്ങിയ 80 കിലോഭാരമുള്ള മത്സ്യത്തെ പിടികൂടാന്‍ ജോഗണ്ണ കടലിലേക്ക് ചാടി. ശരീരം മുഴുവന്‍ കത്തിക്ക് സമാനമായ മുള്ളുള്ള മത്സ്യത്തിന്റെ കുത്തേറ്റ് വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ജോഗണ്ണ ചോര വാര്‍ന്നാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ മത്സ്യത്തിനെതിരെ 174-ാം വകുപ്പ് അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതാണ് നാട്ടുകാര്‍ക്ക് അമ്പരപ്പുളവാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!